കാസര്‍കോട്: കുമ്പഡാജെ-ബെളിഞ്ച പ്രദേശങ്ങളിലെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി. എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ സാന്നിധ്യത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ പ്രസിഡന്റ് അലി തുപ്പക്കല്‍, ജനറല്‍ സെക്രട്ടറി ബി.ടി അബ്ദുല്ല കുഞ്ഞി, ട്രഷറര്‍ ഫാറൂഖ് കുമ്പഡാജ, മണ്ഡലം സെക്രട്ടറി എസ് മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഷീദ് ബെളിഞ്ചം എന്നിവര്‍ ചര്‍ച്ച നടത്തി. ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാവിനക്കട്ട ഫീഡറില്‍ പിലാങ്കട്ട-അഗല്‍പാടി, പൊടിപള-നേരപാടിയിലൂടെ കടന്നു തമ്പ് വഴി കാട്ടിലൂടെ എകദേശം 3 കി.മി ദൂരത്തിലായി ഉദയപുരം, കുതിങ്കില, തുപ്പക്കല്‍, ബി.ജി സര്‍ക്കിള്‍, ബെളിഞ്ച ടവര്‍, ബെളിഞ്ച ടൗണ്‍, പോസോളിഗെ, കര്‍ക്കടകകോളി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് നിലവില്‍ വൈദ്യുതി എത്തുന്നത്.
