കാസര്‍കോട്: പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയുടെ പരാതി പ്രകാരം മഞ്ചേശ്വരം, കുഞ്ചത്തൂര്‍ സ്വദേശിയായ അഭിലാഷി (24)നെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഇതിനു പോക്‌സോ പ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായതിനു ശേഷം പീഡിപ്പിച്ചതിനു ബലാത്സംഗത്തിനുമാണ് കേസെടുത്തത്. അതേസമയം പീഡനം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് ചന്തേരയില്‍ നിന്നു മാറ്റുമെന്നും സൂചനയുണ്ട്. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.