കാസര്‍കോട്: കൂടല്‍ മന്നിപ്പാടിയിലെ അഖിലേഷിന്റെ ഭാര്യ ജെ.സുഷ്മിതയ്ക്ക് മാത്തമാറ്റിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലാണ് അവര്‍ ഗവേഷണം നടത്തിയത്. പി എച്ച് ഡി ലഭിച്ച സുഷ്മിതയെ പുലിക്കുന്നു ഭഗവതി സേവാസംഘം, യുവജന സംഘം എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ക്ഷേത്രം കാരണവര്‍മാരായ നാഗേഷ് കാരണവര്‍, മഞ്ചു കാരണവര്‍, ആചാര സ്ഥാനികര്‍, ഭഗവതി സേവാസംഘം, യുവജന സംഘം ഭാരവാഹികള്‍ സംബന്ധിച്ചു. അടുക്കത്ത് ബയലിലെ ജയചന്ദ്രന്റെ മകളാണ് സുഷ്മിത.