കേന്ദ്രസർക്കാർ എട്ടാം ശമ്പള കമ്മീഷൻ ഉടൻ

ന്യൂഡൽഹി :കേന്ദ്ര ജീവനക്കാരുടെയുംകേന്ദ്ര പെൻഷൻകാരുടെയും ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് എട്ടാം ധനകാര്യ കമ്മീഷനെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ഇതു സംബന്ധിച്ച ശുപാർശ പ്രധാനമന്ത്രി നരേന്ദ്രമോഡി അംഗീകരിച്ചു.കമ്മീഷൻ ചെയർമാനെയും രണ്ട് അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ കേന്ദ്ര വാർത്ത പ്രക്ഷേപണമന്ത്രി അശ്വiനി വൈഷ്ണവ് പറഞ്ഞു.2014 ൽ നിയമിച്ച ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ 2016 ജനുവരി 1 മുതൽ നടപ്പാക്കിയിരുന്നു. 49 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം കേന്ദ്ര പെൻഷൻകാർക്കും ശമ്പള കമ്മീഷൻ ശുപാർശയുടെ പ്രയോജനം ലഭിക്കും.ഇവരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷനെ നിയമിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചു; അമ്പലത്തറ പൊലീസ് മൂന്നു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഒരാള്‍ അറസ്റ്റില്‍, മറ്റൊരു പരാതിയില്‍ 17 കാരനെതിരെയും പോക്സോ കേസ്

You cannot copy content of this page