കണ്ണൂര്‍: വിവാഹാഘോഷത്തിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് നവജാത ശിശു ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്-റഫാന ദമ്പതികളുടെ 22 ദിവസം പ്രായമായ കുഞ്ഞാണ് ഗുരുതരാവസ്ഥയിലായത്. കുട്ടി കണ്ണൂര്‍ ചാലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ അയല്‍വീട്ടില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന കല്യാണാഘോഷത്തിനിടയിലാണ് സംഭവം. വരനെ ആനയിക്കുന്നതിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.
