ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കും; എട്ടാം ശമ്പള കമ്മീഷന് അനുമതി നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മിഷന്‍ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയില്‍ വന്‍ പരിഷ്‌കരണം ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷന്‍ രൂപീകരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന് അനുമതി നല്‍കിയത്. ചെയര്‍മാനും രണ്ടു അംഗങ്ങളും സമിതിയില്‍ ഉണ്ടാകും. ഇവര്‍ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായും തത്പര കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷം ശമ്പളം പരിഷ്‌കരിക്കും. 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിലൂടെ വരുമാനം വര്‍ധിക്കും. അതേസമയം, ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. പതിനായിരക്കണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ഡല്‍ഹി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി മാറിയേക്കാം. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഒരുകോടിയിലധികം വരുന്ന ജീവനക്കാരും പെന്‍ഷന്‍ കാരും ശമ്പളകമ്മീഷന്‍ രൂപീകരണം സംബന്ധിച്ച് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പുതിയ കമ്മിഷനില്‍ ആരൊക്കെയായിരിക്കും അംഗങ്ങളെന്ന് വ്യക്തമല്ല.
ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല; പുതിയ ഇന്‍സ്‌പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും

You cannot copy content of this page