മുബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. വീട്ടിനകത്ത് നിന്നു ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടനും കുടുംബവും എഴുന്നേറ്റപ്പോഴാണ് അക്രമികളുടെ കുത്തേറ്റത്.
നടന്റെ ശരീരത്തില്‍ ആറു കുത്തുകള്‍ ഉണ്ടെന്നും ഇവയില്‍ രണ്ടെണ്ണം ഗുരുതരവും ആഴത്തിലുള്ളതുമാണെന്നും പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നില്‍ മോഷ്ടാക്കളാണെന്നു ഉറപ്പിക്കാനായിട്ടില്ലെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.
