കാസര്‍കോട്: ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചടങ്ങ് നടക്കുന്നതിനിടെ വൈദ്യുതി പോയതിലുള്ള വിരോധത്തില്‍ യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. ചൂരിയിലെ അബ്ദുല്‍ മുഹ്‌സിന്‍ അലി (21) യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജനുവരി 12 ന് ഉച്ചയ്ക്കാണ് കണ്‍വെന്‍ഷന്‍ സെന്റ്റിലെ ജനറേറ്റര്‍ മുറിയില്‍ വച്ച് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.
