കാസര്‍കോട്: ചൊവ്വാഴ്ച വൈകുന്നേരം കാണാതായ വയോധികനെ തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കടവ് സ്വദേശി മുഹമ്മദ് സാലി (72)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അരയാക്കടവ് പാലത്തിനു അടിഭാഗത്തായി പുഴയില്‍ കാണപ്പെട്ടത്. കുറച്ചു കാലമായി കയ്യൂരിലുള്ള മകളുടെ വീട്ടിലായിരുന്നു മുഹമ്മദ് സാലി താമസിച്ചിരുന്നതെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം കയ്യൂര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ചീമേനി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.
