ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് പാസഞ്ചര്‍ മെമു ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകളാണ് വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് പുലര്‍ച്ചെ 5.30 ഓടെ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം 3 മണിക്കൂറിനുള്ളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു, പാളം തെറ്റിയതിന്റെ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ, ഉത്തരവിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 500 യാത്രക്കാരുമായി വില്ലുപുരം-പുതുച്ചേരി ട്രെയിന്‍ പുലര്‍ച്ചെ 5.25 ന് വില്ലുപുരത്ത് നിന്ന് പുറപ്പെട്ട് ഒരു വളവ് മുറിച്ചുകടക്കുമ്പോള്‍ ഒരു കോച്ച് പാളം തെറ്റുകയായിരുന്നു. ശബ്ദംകേട്ട് ലോക്കോ പൈലറ്റ് അതിവേഗം ട്രെയിന്‍ നിര്‍ത്തി. പാളം തെറ്റിയതിനെ തുടര്‍ന്ന് വില്ലുപുരം റൂട്ടില്‍ രാവിലെ 8.30 വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വില്ലുപുരം-പുതുച്ചേരി മെമു 38 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഹ്രസ്വദൂര ട്രെയിനാണ്. പാളം തെറ്റിയ ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. അപകടകാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ അട്ടിമറിയാണോ എന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
