കാസര്‍കോട്: മാതാവിനൊപ്പം കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 16 കാരനെ കണ്ടക്ടര്‍ പീഡിപ്പിച്ചതായി പരാതി. മാനസിക നില തകര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്. സംഭവത്തില്‍ നീലേശ്വരം പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നാണ് അമ്മയും മകനും കണ്ണൂരിലേക്കുള്ള ബസില്‍ കയറിയത്. യാത്രയ്ക്കിടയില്‍ കണ്ടക്ടര്‍ തന്നെ ഉപദ്രവിച്ചുവെന്നാണ് കുട്ടി കൗണ്‍സിലിംഗില്‍ വ്യക്തമാക്കിയത്. രാജേഷ് എന്നു പേരുള്ള ആളാണ് കണ്ടക്ടര്‍ എന്നും കുട്ടി വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
