കാസര്‍കോട്: പുലിക്കുന്ന് മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം 18,19 തിയതികളില്‍ നടക്കും.
18നു രാവിലെ ഗുളികനു കലശവും കോഴിസമര്‍പ്പണവും നടക്കും. വൈകിട്ടു മലയിറക്കല്‍, ദീപാരാധന, മുത്തപ്പന്‍ ദൈവത്തിന്റെ വെള്ളാട്ടം, തിരുമുല്‍ക്കാഴ്ച എന്നിവ നടക്കും.
ടൗണ്‍ ഹാളിനടുത്തെ പാദം കുളിര്‍പ്പിക്കല്‍ തറക്കടുത്തു നിന്നാണ് തിരുമുല്‍ക്കാഴ്ചാ ഘോഷയാത്ര നടക്കുന്നത്. മടപ്പുര തിരുമുല്‍ക്കാഴ്ചാ കമ്മിറ്റി, മുത്തപ്പന്‍ മഹിളാ സമിതി, മടപ്പുര ബ്രദേഴ്‌സ്, മടപ്പുര ടൈഗേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുമുല്‍ക്കാഴ്ച ഘോഷയാത്ര നടക്കുക. തുടര്‍ന്ന് അന്നദാനം, സന്ധ്യാവേല, കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്, വെള്ളാട്ടം എന്നിയുണ്ടാവും.
19നു പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടം നടക്കും. ഉച്ചയ്ക്ക് അന്നദാനം, മല കയറ്റല്‍, ദീപാരാധന, ഭജന എന്നിവയുണ്ടാകും.

 
								






