ബെളഗാവി: കര്‍ണ്ണാടക മന്ത്രി ലക്ഷ്മി ഹെബ്ബാര്‍ക്കര്‍ക്കും സഹോദരനും എം.എല്‍.സി യുമായ ചന്നരാജ് ഹട്ടിഹോളിക്കും കാറപകടത്തില്‍ പരിക്ക്. ഇരുവരെയും ബെളഗാവിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6ന് കിറ്റൂര്‍, താലൂക്കിലെ അമ്പദഗട്ടിയിലാണ് അപകടം ഉണ്ടായത്. ബംഗ്‌ളൂരുവില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും ബെളഗാവിയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. റോഡിനു കുറുകെ ഓടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം തെറ്റിയ കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
