കാസര്‍കോട്: മകന്റെ വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ പിതാവ് മരിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി എം. മൊയ്തുഹാജി (68) ആണ് മരിച്ചത്. ദീര്‍ഘകാലം അബുദാബി പെട്രോളിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആറങ്ങാടി ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും അബൂദാബി ശാഖാ കമ്മിറ്റിയുടെയും ദീര്‍ഘകാലം ഭാരവാഹിയായിരുന്നു. ഇളയ മകന്‍ സാബിത്തിന്റെ വിവാഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. വിവാഹവും മറ്റു ചടങ്ങുകളുമൊക്കെ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടിയിലെ പൗരപ്രമുഖനായിരുന്ന പരേതനായ അരീക്കര അബ്ദുള്‍ റഹ്‌മാന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: കുളിയങ്കാലിലെ ടി.ഷെരീഫ. മറ്റുമക്കള്‍: താജുദ്ദീന്‍( എഞ്ചിനീയര്‍ സൗദി അറേബ്യ), സിയാദ്(എഞ്ചിനീയര്‍ ബംഗളൂരു), ഷെര്‍ബിന(എഞ്ചിനീയര്‍ യുകെ). മരുമക്കള്‍: ജാസിര്‍(ലോക്കോ പൈലറ്റ് മെട്രോ ട്രെയിന്‍ യുകെ), ജഫ്രി, മുബഷീറ, ജാസിര്‍, സൗദ. സഹോദരങ്ങള്‍: മടിക്കൈ അബൂബക്കര്‍, മുസ്ലിംലീഗ് ടൗണ്‍ പ്രസിഡന്റ് എം. ഇബ്രാഹിംകുട്ടി, നഫീസ, സൈനബ, കുഞ്ഞാമി, പരേതനായ എം. മുഹമ്മദ് കുഞ്ഞി.
