തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജി വച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കറെ നേരില്‍ കണ്ടാണ് രാജിക്കത്ത് നല്‍കിയത്. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അന്‍വര്‍ നിയമസഭയില്‍ എത്തിയത്. കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയെ കണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എം.എല്‍.എ ആയിരിക്കെ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് എം.എല്‍.എ സ്ഥാനത്തിന് അയോഗ്യനാകുമെന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയത്. രാജിക്ക് ഇടയാക്കിയ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്ന് അന്‍വര്‍ വ്യക്തമാക്കി.
