കൊച്ചി: പള്ളിയിലേക്കു പോവുകയായിരുന്ന രണ്ടു സ്ത്രീകള്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസിടിച്ചു മരിച്ചു.
തൃശൂര്‍ ഒല്ലൂര്‍ ചീയാരം സ്വദേശികളായ പൊറാട്ടുകര എല്‍സി (72), മേരി (73) എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസ് ഒല്ലൂര്‍ ചിയ്യാരത്തു വച്ച് ഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. പുലര്‍ച്ചെയായിരുന്നു അപകടം.
