കാസർകോട് : അനുജൻ മരിച്ചതിന്റെ 18–ാം നാൾ സഹോദരിയും മരിച്ചു. പാലിച്ചിയടുക്കം തൊട്ടിയിലെ ടി.നാരായണി (85) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. പ്രായധിക്യത്തെ തുടർന്നുള്ള അസുഖത്തെ തുടർന്നു കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇളയ അനുജൻ ടി.ശ്രീധരൻ കഴിഞ്ഞ മാസം 25നാണ് മരിച്ചത്. അങ്കണവാടി ഹെൽപ്പറായിരുന്നു നാരായണി. ഭർത്താവ്: പരതേനായ ടി.രാമൻ. മക്കൾ: ടി.ശൈലജ (കപ്പണയടുക്കം), ടി.ശാരദ, ടി.കരുണാകരൻ (ഓട്ടോറിക്ഷ ഡ്രൈവർ), ടി.രമേശൻ, ടി.രാജേഷ് (ഇരുവരും കോഴിക്കോട് ), ടി.ഉമേശൻ. മരുമക്കൾ: നാരായണൻ (കപ്പണയടുക്കം) പി.പി.ബിന്ദു (അങ്കണവാടി ഹെൽപ്പർ പാലിച്ചിയടുക്കം), എ.ജയലക്ഷ്മി, കെ.രേഷ്മ (അന്നപൂർണ കാറ്ററിങ് ), ഡി.ആശ (തയ്യൽ തൊഴിലാളി, കാസർകോട്). മറ്റു സഹോദരങ്ങൾ: ടി.മധു, ടി.ഗംഗാധരൻ, പരേതരായ ടി.കൃഷ്ണൻ, ടി.നാരായണൻ.
