കാസര്‍കോട്: നാട്ടുകാരെ ഭീതിയിലാഴ്ത്തിക്കൊണ്ട് ബൈക്കോട്ടം പതിവാക്കിയ ഒരാള്‍ കൂടി കുമ്പളയില്‍ പിടിയില്‍. മുജിമുടി ദേവീനഗര്‍ സ്വദേശി ഹരികൃഷ്ണ(19)നാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ സീതാംഗോളിയില്‍ നിന്ന് കുമ്പളയിലേക്ക് വലിയ ശബ്ദമുണ്ടാക്കി കുതിച്ചുപായുകയായിരുന്നു ബൈക്ക്. എസ്‌ഐ കെ ശ്രീജേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് പിടിച്ചെടുത്തത്.നമ്പര്‍ പ്ലേറ്റും സൈലന്‍സറിലെ മഫ്ളറും ഊരിവച്ച് വലിയ ശബ്ദമുണ്ടാക്കിയാണ് യുവാക്കളുടെ സഞ്ചാരം. പിടിയിലായ യുവാവിനെ അറസ്റ്റുചെയ്തു വിട്ടയച്ചു. കഴിഞ്ഞദിവസം സമാനമായ കേസില്‍ രണ്ടുപേരെ കുമ്പള പൊലീസ് പിടികൂടിയിരുന്നു. മൊഗ്രാല്‍പുത്തൂര്‍, ചൗക്കിയിലെ മുഹമ്മദ് ജുനൈദ് ബി.എ(19), കാസര്‍കോട് അണങ്കൂരിലെ അഹമ്മദ് അല്‍ ഹബില്‍ (20) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
