പയ്യന്നൂര്‍: കാക്കന്‍ചാലില്‍ സ്വകാര്യ ബസ് ഓട്ടോയിലും സ്‌കൂട്ടിയിലും ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പയ്യന്നൂരില്‍ നിന്ന് പുളിങ്ങോത്തേക്ക് പോവുകയായിരുന്ന ഐഷാനി ബസ് ആണ് അപകടത്തില്‍പെട്ടത്. സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് വരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്കാണ് ആദ്യം ബസ് ഇടിച്ചത്. തുടര്‍ന്ന് സ്‌കൂട്ടറിലും പിന്നീട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് വ്യാപാരസ്ഥാപനത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ പറയുന്നു.

