മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 8 പേര്‍ക്കെതിരെ പരാതി

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതി. അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഇവര്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് 36 കാരിയുടെ പരാതി. സംഭവത്തില്‍ പൊലീസ് മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവച്ചുവെന്നും പരാതിയില്‍ പറയുന്നു. പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയുമാണ് പീഡനത്തിന് ഇരയാക്കിയത്. 15 പവന്‍ സ്വര്‍ണവും കവര്‍ന്നതായും പരാതിയുണ്ട്. മാനസിക വെല്ലുവിളിലുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ പലതവണ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടതോടെ പിന്‍വലിക്കാന്‍ പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page