കൊല്ലം: ട്യൂഷന്‍ ക്ലാസില്‍ നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഓയൂര്‍, മോട്ടോര്‍ക്കുന്ന്, കുഴിവിള വീട്ടില്‍ ഷമീറി(36)നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബര്‍ 21ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഷമീറും താല്‍ക്കാലിക അധ്യാപകനായ സരിനും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വിദ്യാര്‍ത്ഥിനി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നു വിവരം ലഭിച്ച അധ്യാപകര്‍ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ പൊലീസ് വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചു. വെല്‍ഫയര്‍ കമ്മിറ്റി വിദ്യാര്‍ത്ഥിനിയില്‍ നിന്നു വിശദമായ മൊഴിയെടുത്തു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കി. ഇതോടെയാണ് അധ്യാപകര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്. ഷെമീറിന്റെ കൂട്ടുപ്രതിയും താല്‍ക്കാലികാധ്യാപകനുമായ സരിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.