കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ചൗക്കിയില്‍ ഓട്ടോസ്റ്റാന്റ് ഏര്‍പ്പെടുത്തണമെന്നു ഓട്ടോ ഫ്രണ്ട്‌സ് യൂണിയന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍, ആര്‍.ടി.ഒ, ഡിവൈ.എസ്.പി എന്നിവരോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതോടെ ചൗക്കി ജംഗ്ഷനിലെ 80വോളം ഓട്ടോകള്‍ക്കു പാര്‍ക്കിംഗ് ഇല്ലാതായിരിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. ഇപ്പോള്‍ സിപിസിആര്‍.ഐ സെന്‍ട്രല്‍ സ്‌കൂള്‍ വഴിക്കടുത്താണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇവിടെ സ്‌കൂളിലേക്കും തിരിച്ചും റോംഗ് സൈഡിലൂടെ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ടെന്നും ഇതു വന്‍ അപകടഭീഷണി ഉണ്ടാക്കുന്നെന്നും നിവേദനത്തില്‍ പറഞ്ഞു. ഓട്ടോകള്‍ക്കു പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതോടൊപ്പം നിയമവിരുദ്ധമായ വാഹനയോട്ടം നിയന്ത്രിക്കണമെന്നും ഓട്ടോ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.