കാസര്‍കോട്: 11 വയസ്സുള്ള രണ്ടു കുട്ടികളുടെ പരാതി പ്രകാരം ആദൂര്‍, നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലേശ്വരത്ത് 11 വയസ്സുള്ള പെണ്‍കുട്ടിയെ 30 വയസ്സുള്ള മാതൃസഹോദരനാണ് ഉപദ്രവിച്ചത്. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
ബള്ളൂര്‍, നെജിക്കാലിലെ കൃഷ്ണരാജി(40)നെതിരെയാണ് ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. 11 വയസ്സുള്ള ആണ്‍കുട്ടിയെ മോശം ലക്ഷ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതി പ്രകാരമാണ് അറസ്റ്റു ചെയ്തത്. ഒന്നിലേറെ തവണ സ്പര്‍ശിച്ചതോടെയാണ് കുട്ടി പരാതി നല്‍കിയത്.