കാസര്‍കോട്: കരള്‍-വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ബദിയഡുക്ക, നീര്‍ച്ചാല്‍, മാടത്തടുക്ക, ചോയിമൂലയിലെ എം. ബാലകൃഷ്ണ(52)യാണ് ശനിയാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയില്‍ മരിച്ചത്. മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു ബാലകൃഷ്ണ. ഭാര്യ: സുജാത. സഹോദരങ്ങള്‍: നാരായണ, മദന (സിപിഎം നീര്‍ച്ചാല്‍ ലോക്കല്‍ കമ്മിറ്റി അംഗം), ശങ്കര, ദേവകി, പരേതയായ സരോജിനി.