കാസര്‍കോട്: ബ്യൂട്ടി പാര്‍ലറിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായി. ഉദിനൂര്‍, എടച്ചാക്കെയിലെ എം.കെ ഹൗസില്‍ എം. റംഷീദിന്റെ മകള്‍. എം. റാഹിദ (19)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ. സൈനബ നല്‍കിയ പരാതിയിന്മേല്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ബ്യൂട്ടിപാര്‍ലറില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്നാണ് മാതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ബംഗ്‌ളൂരുവിലുള്ള സുഹൃത്ത് ആനന്ദ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു.