ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 18കാരനാണ് അറസ്റ്റിലായത്. ഈ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ 14കാരിയാണ് പീഡനത്തിനു ഇരയായത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഈ ബന്ധത്തില്‍ നിന്നു പിന്മാറിയതോടെയാണ് പീഡന പരാതി നല്‍കിയതെന്നും വ്യക്തമായിട്ടുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നു വ്യക്തമായതായും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുണിയയിലെ കഞ്ചാവു വേട്ട: രക്ഷപ്പെട്ട പ്രതികളുടെ വീടുകളില്‍ റെയ്ഡ്, കാറില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, അറസ്റ്റിലായ ബാസിതിന്റെ മണിമന്ദിര നിര്‍മ്മാണം അവസാനഘട്ടത്തില്‍

You cannot copy content of this page