കണ്ണൂര്‍: സ്‌കൂട്ടര്‍ മറിഞ്ഞ് റോഡില്‍ വീണ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ മേല്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി. വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി.ആകാശ് (20) ആണു മരിച്ചത്. കല്യാശേരി ഇ.കെ.നായനാര്‍ മോഡല്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം. കോളേജിലേക്ക് പോകും വഴിയാണ് സ്‌കൂട്ടര്‍ മറിഞ്ഞത്. റോഡില്‍ വീണ അകാശിന് മേല്‍ പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ പാപ്പിനിശ്ശേരി സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.