ഗ്വാളിയോര്‍: മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ സഹപാഠി ബലാത്സംഗം ചെയ്തു. പ്രതി അറസ്റ്റില്‍. ജനുവരി അഞ്ചിനു മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇരയും പ്രതിയും ജൂനിയര്‍ ഡോക്ടര്‍മാരും സഹപാഠികളാണ്. സംഭവദിവസം വനിതാ ഡോക്ടര്‍, സഹപാഠിയുടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. വനിതാ ഡോക്ടര്‍ നല്‍കിയ പരാതി പ്രകാരം കാമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. ഇരയെ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നു സിറ്റി പൊലീസ് സൂപ്രണ്ട് അശോക് ജാദണ്‍ പറഞ്ഞു.