ബംഗ്‌ളൂരു: ഇന്ത്യയിലെ ആദ്യത്തെ എച്ച്.എം.പി.വി കേസ് ബംഗ്‌ളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് കുഞ്ഞിനു രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല. യാത്രാ പശ്ചാത്തലം ഇല്ലാത്ത കുഞ്ഞാണ് ആശുപത്രിയില്‍ കഴിയുന്നത്.
കടുത്ത പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എച്ച്.എം.പി.വി പോസിറ്റീവാണെന്നു വ്യക്തമായത്. ഇതേ തുടര്‍ന്ന് കര്‍ണ്ണാടക ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.