കാസര്‍കോട്: കൊടക്കാട് ചേന്തക്കണ്ടം മേഖലയിലെ പാടങ്ങളില്‍ ഭീഷണിയായിമാറിയ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചുകൊന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് ഭീമനടിയില്‍ നിന്നെത്തിയ വനംവകുപ്പ് അധികൃതര്‍ വെടിവച്ചുകൊന്നത്. ശനിയാഴ്ച രാവിലെയാണ് ടിവി ബാലന്റെ ജല സംഭരണിയില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മേഖലയില്‍ വര്‍ഷങ്ങളായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷിചെയ്യാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. നിരന്തരം കാര്‍ഷിക വിളകള്‍ക്കു നാശം ഉണ്ടാക്കിയ പന്നിയാണു കിണറ്റില്‍ വീണത്. പന്നിയെ പിന്നീട് ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചു.