കാസര്‍കോട്: സിറാമിക്‌സ് റോഡിലെ തെരുവത്ത് അബ്ദുല്ല ഹാജി (87) അന്തരിച്ചു. ദീര്‍ഘകാലമായി ഉളിയത്തടുക്കയിലാണ് താമസം. നാഷണല്‍ നഗറിലെ ഖിളര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. മസ്ജിദ് നിര്‍മ്മാണത്തില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. പള്ളിക്കുവേണ്ടി ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കുകയും ചെയ്തിരുന്നു.
പരേതരായ തളങ്കര ഉമ്മര്‍ കുട്ടി അബ്ദുല്‍ ഖാദര്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: സാറ, പരേതായ മറിയം അസ്മ. മക്കള്‍: സലിം, സിനാന്‍, അബ്ദുല്‍ ഖാദര്‍, ഖലീല്‍, കഫീല്‍, ആയിഷ, സുഹ്‌റ, സുബൈദ, സൗദ, സഹീദ, സാഹിറ, ഖമറുന്നീസ. സഹോദരങ്ങള്‍: യു.എ ഉമ്മര്‍ (തെരുവത്ത്), ഖദീജ (തളങ്കര), പരേതരായ യു.എ മുഹമ്മദ് കുഞ്ഞി, അസ്മ, സുഹറ.