കാസര്‍കോട്: ഉറൂസിനെത്തിയ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വളണ്ടിയറെ മര്‍ദ്ദിച്ചതായി പരാതി. ദേലംപാടി, പരപ്പ, പുതിയക്കണ്ടം ഹൗസിലെ മുഹമ്മദ് ഫാരിസി(26)ന്റെ പരാതിയില്‍ 16 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. നവാസ്, നൂഹിമാന്‍, അന്‍സാര്‍, ഫാസി, മുഹമ്മദ് തങ്ങള്‍, അസീം, അന്‍വര്‍, സുഹൈബ്, ആഷിര്‍, സായിദ്, മസൂട്ടി, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഡിസംബര്‍ 24ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കമ്പാര്‍, പറപ്പാടി, മഖാം ഉറൂസ് നഗരിയിലെ വളണ്ടിയറായിരുന്നു പരാതിക്കാരനായ മുഹമ്മദ് ഫാരിസ്. ഡ്യൂട്ടിക്കിടയില്‍ ഉറൂസിനെത്തിയ സ്ത്രീകളെ ശല്യം ചെയ്തത് മുഹമ്മദ് ഫാരിസ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധത്തില്‍ കഴുത്തില്‍ കുത്തിപ്പിടിച്ചും കൈകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്ന് കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
