റെയില്‍വെ ട്രാക്കില്‍ കല്ലുവയ്ക്കല്‍: മൊഗ്രാല്‍ സ്‌കൂളുകളില്‍ റെയില്‍വെ പൊലീസ് ബോധവല്‍ക്കരണം നടത്തി

കാസര്‍കോട്: മൊഗ്രാല്‍ നാങ്കി ജുമാമസ്ജിദിനും മീലാദ് നഗറിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുവെക്കുന്നതു തുടര്‍ക്കഥയായതോടെ കാസര്‍കോട് റെയില്‍വേ പൊലീസും കുമ്പള ജനമൈത്രി പൊലീസും സ്‌കൂളുകളില്‍ സംയുക്ത ബോധവല്‍ക്കരണം ആരംഭിച്ചു.
മൊഗ്രാല്‍ ബീച്ചിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികളാണ് റെയില്‍പാളത്തില്‍ കല്ലുവെക്കുന്നതിനു പിന്നിലെന്ന് സ്ഥലവാസികള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ ജാഗ്രത കുറവാണ് വിദ്യാര്‍ത്ഥികളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നതെന്നു റെയില്‍വേ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ റജികുമാര്‍ എം പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് സി.കെ ക്ലാസിന് നേതൃത്വം നല്‍കി.
തുടരെയുള്ള ദിവസങ്ങളില്‍ ട്രാക്കില്‍ കല്ല് വെക്കല്‍ തുടരുന്നതിനാല്‍ റെയില്‍വേ പൊലീസും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. റെയില്‍വേ പൊലീസ് അന്വേഷണവും നടത്തിയിരുന്നു.
‘ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു’എന്നുള്ളത് വലിയ കുറ്റമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തിയാല്‍ കിട്ടാവുന്ന ശിക്ഷയെ കുറിച്ചും കേസുകളെ കുറിച്ചും മറ്റും വ്യക്തമായ കാഴ്ചപ്പാട് രക്ഷിതാക്കള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ മക്കളെയോര്‍ത്ത് ദുഃഖിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിച്ചു. സ്‌കൂള്‍ അഡ്മിനിട്രേറ്റര്‍ എം. മാഹിന്‍, പ്രിന്‍സിപ്പല്‍ വേദാവതി, അധ്യാപകര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page