കൊച്ചി: പുതുവർഷ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടിയിൽ അഷ്കറിനെ(21)യാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ചയാണ് ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിൽ ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് അവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.
