കാസര്‍കോട്: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ വഴിയാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. കാഞ്ഞങ്ങാട് സൗത്തിലെ കെ. ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. വീടിന്റെ സണ്‍സൈഡ് ഉള്‍പ്പെടെ തകര്‍ന്നാണ് ലോറി നിന്നത്. അകുത്തുണ്ടായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ലോറിഡ്രൈവര്‍ രാജ്കുമാറിനെയും വഴിയാത്രക്കാരനെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.
