കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാലക്കാട്, ചില്ലിക്കുന്നിലെ നിഷിലി(38)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി ആസാദ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയാണ് അറസ്റ്റിലായ നിഷില്‍ എന്ന് പൊലീസ് പറഞ്ഞു.
ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെര്‍ളശ്ശേരി, ടൗണിലെ മാക്രേരി വില്ലേജ് ഓഫീസിനു സമീപത്തെ ഉണ്ണി എന്ന ലതീഷ് (30) ആണ് വധശ്രമത്തിന് ഇരയായത്. പെരളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ഒരു സംഘം സിപിഎം വിട്ട് ബി എം എസ് യൂണിയന്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ ഉണ്ണിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ചിരികണ്ടോത്തി പീടികവയലില്‍ എത്തിച്ച് ഇരുമ്പു വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. അക്രമം നടത്തുന്ന സമയത്ത് ഒരു അംഗന്‍വാടി അധ്യാപിക അതുവഴി പോവുകയും മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് കേസ്.
