കണ്ണൂര്‍: റെയില്‍വെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി യുവാവ് മരിച്ചു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നുച്ചയ്ക്കാണ് ദാരുണസംഭവമുണ്ടായത്. യശ്വന്ത്പൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് യാത്രക്കാരനായിരുന്ന യുവാവ് ട്രെയിനില്‍ നിന്നു ചാടിയിറങ്ങുന്നതിനിടയിലാണ് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയില്‍ വീണത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നു പൊലീസ് പറഞ്ഞു.
