കാസര്‍കോട്: വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട വീട്ടമ്മ ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണപ്പെട്ടു. പെര്‍ള ബെങ്കപ്പദവ് സ്വദേശിനി ബജകുഡലു ഹൗസിലെ രത്‌നാവതി(63) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവരെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ആശുപത്രി അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. മോനപ്പ പൂജാരിയാണ് ഭര്‍ത്താവ്. നാരായണ, മോഹിനി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വാരിജ, സതീഷ്.
