കുമ്പള: മുന്‍ പ്രധാനമന്ത്രിയും, ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ.മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ കുമ്പളയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.
മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്തെ സാമ്പത്തിക ഉദാവല്‍ക്കരണ നയം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും, പുരോഗതിക്കും വികസനത്തിനും അടിത്തറ പാകിയെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അനുസ്മരിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമായെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിന്റെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മഞ്ജുനാഥ ആള്‍വ, ബേബി പൂജാരി, ബഷീര്‍ അഹമ്മദ് സിദ്ദീഖ് മൊഗ്രാല്‍, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിര്‍ മൊഗ്രാല്‍, ബിജെപി പ്രതിനിധി മുരളി സിപിഎം പ്രതിനിധി മനോജ് കുമാര്‍, മുസ്ലിംലീഗ് പ്രതിനിധികളായ ബിഎന്‍ മുഹമ്മദലി, എകെ ആരിഫ്, ആര്‍ജെഡി പ്രതിനിധി അഹമ്മദലി കുമ്പള, സിപിഐ പ്രതിനിധി സിദ്ദീഖ് സംസാരിച്ചു.
ലോക്‌നാഥ് ഷെട്ടി, ഗണേഷ് ഭണ്ഡാരി, പൃഥ്വിരാജ് ഷെട്ടി, ഡോള്‍ഫിന്‍ ഡിസൂസ, ചന്ദ്ര കാജൂര്‍, പത്മനാഭ ബംബ്രാണ, രാമ കാര്‍ളെ, വിട്ടല്‍ റൈ, വിട്ടല്‍ കുളാല്‍, വസന്ത എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.