വിഷം കഴിച്ചു ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു

കോഴിക്കോട്: വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും മരിച്ചു. എൻ.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ഇരുവരും മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എൻ.എം.വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. ഇയാൾ അവിവാഹിതനാണ്. പരേതയായ സുമയാണ് എൻ.എം വിജയന്റെ ഭാര്യ. മകൻ വിജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page