കണ്ണൂര്‍: ഭാര്യയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കര്‍ഷകനെ കാട്ടുപന്നി ആക്രമിച്ചു. ഉദയഗിരി, ശാന്തിപുരത്തെ അബ്ദുല്‍ കരീമിനെ(63) യാണ് പന്നി ആക്രമിച്ചത്. ഭാര്യയേയും കൂട്ടി കരുവന്‍ചാലിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ശാന്തിപുരം-വലിയതു മരക്കാട് റോഡിനു സമീപത്തെ കൃഷിയിടത്തിലൂടെയുള്ള നടവഴിയില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. ഭാര്യ ജാസ്മിന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റ അബ്ദുല്‍ കരീം ആശുപത്രിയില്‍ ചികിത്സ തേടി. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ശേഖരന്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അംഗീകൃത ഷൂട്ടര്‍മാര്‍ വേട്ടനായ്ക്കളുമായി നടത്തിയ തെരച്ചിലില്‍ കാട്ടുപന്നി വെടിവെച്ചു കൊന്നു. രയരോം സ്വദേശികളായ ഷാജു, ജിമ്മി, ജോര്‍ജ്ജ് സൈബാസ്റ്റിയന്‍, കുളത്താനി ജോസ് എന്നിവരടങ്ങിയ സംഘമാണ് പന്നിയെ വെടിവച്ചു വീഴ്ത്തിയത്.
