കണ്ണൂര്‍: ബലാത്സംഗകേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന യുവാവിനെ രണ്ട് വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ആലക്കാട്, പള്ളിവളപ്പില്‍ അബ്ദുല്‍ നാസറി(34)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിനീഷ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. ഇയാള്‍ക്കായി നേരത്തെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ നാസറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച എമിഗ്രേഷന്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 2022ല്‍ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പ്രമാദമായ ബലാത്സംഗ കേസിലെ പ്രതിയാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു.
