കുമ്പള: കടമ്പാര്‍ വലിയുള്ളാഹി ഹാജിയാര്‍ ഉപ്പാപ മഖാം ഉറൂസും പതിനൊന്ന് ദിവസത്തെ മതപ്രഭാഷണവും ജനുവരി ഒന്ന് മുതല്‍ 12വരെ വിവിധ പരിപാടികളോടെ നടക്കും.
ഒന്നിന് വൈകിട്ട് 4 മണിക്ക് അത്താഉള്ള തങ്ങള്‍ എം.എ പതാക ഉയര്‍ത്തും. മഖാം സിയാറത്തിന് കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. രാത്രി 8.30 ന് കെ.ജെ. ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹൊസമനെ അധ്യക്ഷനാകും.
ഖത്തീഖ് അബ്ബാസ് ദാരിമി അല്‍ മുര്‍ഷിദി ആമുഖ പ്രഭാഷണം നടത്തും.ഹാഫിള് മഷൂദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബ്ദുല്‍ റഹിമാന്‍ ഷഹീര്‍ അല്‍ ബുഖാരി, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, ഇബ്രാഹീം ബാത്തിഷ തങ്ങള്‍ ആനക്കല്‍, ഷുഹൈബുല്‍ ഹൈതമി വാരാമ്പറ്റ, ഷംസുദ്ധീന്‍ തങ്ങള്‍ അല്‍ ബാഅലവി ഗാന്ധി നഗര്‍, ഡോ ഫാറൂഖ് നഈമി കൊല്ലം, ഉമ്മര്‍ മുസ്‌ലിയാര്‍ കിഴ്‌ശ്ശേരി, എസ്.എസ്. ശമീര്‍ ദാരിമി കൊല്ലം, പാത്തൂര്‍ അഹ്‌മദ് മുസ്‌ലിയാര്‍ അല്‍ ഖാസിമി, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി ആലുവ, ശിഹാബുദ്ധീന്‍ തങ്ങള്‍ മദക്ക, നൗഫല്‍ സഖാഫി കളസ, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, യു.കെ മുഹമ്മദ് ഹനീഫ് നിസാമി അല്‍മുര്‍ഷിദി മൊഗ്രാല്‍ പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.
നാലിന് വൈകിട്ട് 6.30ന് മദനീയം മജ്‌ലിസിന് ലത്തീഫ് സഖാഫി കാന്തപുരം, ഏഴിന് രാത്രി 8.30 ന് നൂറേ അജ്മീര്‍ ആത്മീയ മജ്‌ലിസിന് വലിയുദ്ധീന്‍ ഫൈസി വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കും.
10 ന് ഉച്ചയ്ക്ക് 2.30 ന് മാനവ സൗഹാര്‍ദ സംഗമം നടക്കും.
എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മുനീര്‍ ഹുദവി വിളയില്‍, ശ്രീമദ് ആത്മദാസ് യമി, ഫാദര്‍ ടോമി സംബന്ധിക്കും. 11 ന് രാത്രി 7. ന് സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും.
മുദരിസ് എം.പി മുഹമ്മദ് സഅദി അധ്യക്ഷനാകും.
ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഖത്തീബ് അബ്ബാസ് ദാരിമി അല്‍ മുര്‍ഷിദി, ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹൊസമനെ, ഹമീദ് കെ.കെ, കരീം അല്‍ബറക്ക, മാമു കല്ലക്കട്ട, റഹീം, അബ്ദുല്‍ കാദര്‍, ജാസിം കടമ്പാര്‍ സംബന്ധിച്ചു.
