കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കള്ളാര്‍ മുണ്ടോട്ട് സ്വദേശി മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യു(65) ആണ് മരിച്ചത്. വെള്ളപാണ്ട് ഉണ്ടായതിനാല്‍ മാനസിക വിഷമമുള്ളതായി പറയുന്നു. ഈമാസം 21 ന് ഉച്ചയോടെയാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു. മക്കള്‍: സിജു മാത്യു, മനോജ് മാത്യു, ഷിജില്‍. മരുമക്കള്‍: സിനി, സൗമ്യ, പരേതനായ ചാക്കോ. സഹോദരങ്ങള്‍: രാജു, ബിനു, അമ്മിണി, ഷൈല, വല്‍സ, സിസ്റ്റര്‍ മോളി(വിസിറ്റേഷന്‍ കോണ്‍വെന്റ്, പയ്യാവൂര്‍). സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദേവാലയം സെമിത്തേരിയില്‍.
