ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ; രണ്ടുപേര്‍ അറസ്റ്റില്‍

രാമേശ്വരം: ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന സ്ത്രീകള്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ വച്ച രണ്ടു പേര്‍ പിടിയില്‍. പുണ്യസ്‌നാനം കഴിഞ്ഞ് സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിക്കുള്ളിലാണ് ക്യാമറ വച്ചിരുന്നത്. വസ്ത്രം മാറാന്‍ എത്തിയ ഒരു യുവതിയാണ് ക്യാമറ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറികളുടെ ഉടമയായ രാജേഷിനെയും സഹായിയായ മീരയെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു മുറികളില്‍ നിന്നു കൂടി രഹസ്യ ക്യാമറ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page