ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി 26,27 തിയതികളില്‍ നേരിട്ടു തെളിവു ശേഖരിക്കും. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി 26നും യു.പി, ഒഡീസ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നു 27 വരെയുമാണ് തെളിവെടുപ്പ്. 26ന് ലക്നൗ, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം പ്രതിനിധികളില്‍ നിന്നും നേരിട്ടു തെളിവു ശേഖരിക്കുന്നതാണ്. അതിനുശേഷം ലക്നൗ ഖ്വാജ മൊയ്നുദ്ദീന് ചിഷ്ടി ലാംഗ്വേജ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, രാജസ്ഥാന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങളും സ്വീകരിക്കുമെന്നു സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്മാന് ജഗ്ദാംബിക പൈ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്, നിയമ വിദഗ്ധര്‍, വഖഫ് ബോര്‍ഡ് അംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമുദായ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ച നടത്തുന്നുണ്ട്.
