നിക്ഷേപ തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ; മൂന്നു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്നു നിക്ഷേപ തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നു ജീവനക്കാരെ അറസ്റ്റു ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലെപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വ്യാപാരിയായ സാബുതോമസ് സൊസൈറ്റിക്കു മുന്നില്‍ തൂങ്ങി മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page