കാസര്‍കോട്: മുളിയാര്‍ ഗ്രാമത്തില്‍ തുടര്‍ച്ചയായി നേരിടുന്ന പുലി ശല്യത്തിനെതിരെ മുളിയാര്‍ പീപ്പിള്‍സ് ഫോറം ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
പുലികളെ കൂട് വെച്ച് പിടികൂടുക, എ ആര്‍ ടി ശക്തിപ്പെടുത്തുക, വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നല്‍കുക,വീടുകളും കൃഷിയിടങ്ങളും തകര്‍ക്കുന്ന പുലികള്‍ ജനജീവിതത്തെ അപകടത്തിലാക്കുന്നുവെന്ന തുടങ്ങിയ ആവശ്യം ഉന്നയിച്ചവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മുളിയാര്‍ പ്രദേശവാസികള്‍ക്ക് പുലി ആക്രമണം വലിയ ഭീഷണിയായി മാറിയതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. വിളകളും കടിഞ്ഞാറുമാണ് കൂടുതല്‍ ലക്ഷ്യമാകുന്നത്. കുട്ടികളുടെയും വയോധികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ഫോറം ആവശ്യപ്പെട്ടു.
ഫോറസ്റ്റ് അധികൃതര്‍ വിഷയത്തില്‍ അവഗണന കാണിക്കുന്നതായി ആരോപിച്ച പ്രതിഷേധക്കാര്‍, പുലിയെ പിടികൂടാനും ഗ്രാമത്തിന് സുരക്ഷ ഉറപ്പാക്കാനുമുള്ള കൃത്യമായ നടപടി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് ഉറപ്പ് നല്‍കി.
പ്രദേശത്ത് പുലി ശല്യത്തിന്റെ പരിഹാരം ഉറപ്പാക്കുന്നതുവരെ സമരങ്ങള്‍ തുടരുമെന്ന് പീപ്പിള്‍സ് ഫോറം നേതാക്കള്‍ അറിയിച്ചു. പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഫാറം പ്രസിഡന്റ് ബി.അഷ്‌റഫ് ആദ്ധ്യക്ഷം വഹിച്ചു.
ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു. ഇ.മണികണ്ഠന്‍, കെ.ബിമുഹമ്മദ് കുഞ്ഞി, ഷഹദാദ്, ഷരീഫ് കൊടവഞ്ചി, കെ. സുരേഷ്‌കുമാര്‍, വിഎം കൃഷ്ണപ്രസാദ്, വേണുമാസ്റ്റര്‍, സാദത്ത് മുതലപ്പാറ, സാദത്ത് മന്‍സൂര്‍ മല്ലത്ത്, എബി കുട്ട്യാനം, കബീര്‍ മുസ്ല്യാര്‍ നഗര്‍, അബ്ബാസ് കൊളച്ചപ്പ്, അനീസ മന്‍സൂര്‍, സുഹറ ബോവിക്കാനം, ബി.സി കുമാരന്‍, മണികണ്ഠന്‍ ഓമ്പയില്‍, അബൂബക്കര്‍ ചാപ്പ പ്രസംഗിച്ചു.
