ബംഗ്‌ളൂരു: കോളേജ് ജീവനക്കാരിയായ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായുള്ള രഹസ്യ ബന്ധത്തില്‍ മനംനൊന്ത് ലോറി ഉടമയായ ഭര്‍ത്താവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബംഗ്‌ളൂരു, മഹാലക്ഷ്മി ലേഔട്ടിലെ സോമശേഖര എന്ന സ്വാമി (45)യാണ് ജീവനൊടുക്കിയത്. 2005ല്‍ ആണ് പവിത്രയെന്ന യുവതിയെ സോമശേഖര വിവാഹം കഴിച്ചത്. അതിനു ശേഷം ഉന്നത വിദ്യാഭ്യാസം നല്‍കി. ബംഗ്‌ളൂരുവിലെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് പവിത്ര ജോലി ചെയ്യുന്ന കോളേജിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി അടുപ്പത്തിലായി. ഈ വിവരമറിഞ്ഞ് മേലുദ്യോഗസ്ഥന്റെ ഭാര്യ പവിത്രയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാനസിക വിഷമം കാരണമാണ് സോമശേഖര ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.
