കാസര്‍കോട്: വൃദ്ധനെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള നെല്‍ക്കബീര്‍ മൂലയിലെ അമ്മു പൂജാരി(75) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്തുപോയപ്പോഴാണ് തൂങ്ങിമരിച്ചത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുമതിയാണ് ഭാര്യ. മക്കള്‍: ജയേഷ്, അശ്വിനി, അനിത, വീണ. മരുമക്കള്‍: രമേശ്, സന്തോഷ്. സഹോദരങ്ങള്‍: ചോമു, പത്മാവതി, രത്‌ന, കമല.
